കൈരളി ന്യൂസ് എക്സ്ക്ലൂസീവ്: കെ സുധാകരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ ശരി വച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു

കെ സുധാകരനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ ശരി വച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു.സുധാകരൻ ഭീരുവാണെന്നും അക്രമത്തിന് അണികളെ പറഞ്ഞു വിട്ട് സുരക്ഷിതനായി മാറി നിൽക്കുന്നതാണ് ശീലമെന്നും പ്രശാന്ത് ബാബു പറഞ്ഞു.

നിരവധി അക്രമ സംഭവങ്ങളുടെ ഗൂഢാലോചനയിൽ സുധാകരനൊപ്പം താനും ഭാഗവാക്കായിട്ടുണ്ടെന്നും പ്രശാന്ത് ബാബു കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.

കെ സുധാകരന്റെ സന്തത സഹചാരിയും ഏറെ കാലം ഡ്രൈവറുമായിരുന്നു പ്രശാന്ത് ബാബു.എതിർക്കുന്നവരെ സ്വന്തം പാർട്ടിക്കാരായാൽ പോലും വക വരുത്തുന്നതാണ് സുധാകരന്റെ രീതിയെന്ന് പ്രശാന്ത് ബാബു കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.

പ്രവർത്തകരെ ആവേശം കൊള്ളിക്കാൻ അക്രമം അസൂത്രണം ചെയ്യും.എന്നാൽ യഥാർത്ഥത്തിൽ സുധാകരൻ ഭീരുവാണെന്നും ഗുണ്ടകളുടെ അകമ്പടി ഇല്ലാതെ ഒരിടത്തും സഞ്ചരിക്കാറില്ലെന്നും പ്രശാന്ത് ബാബു പറഞ്ഞു.അക്രമത്തിന് അണികളെ പറഞ്ഞു വിട്ട് സുരക്ഷിത സ്‌ഥാനത്ത് ഒളിക്കുന്നതാണ് പതിവ് രീതി.

നിരവധി അക്രമ സംഭവങ്ങളിൽ സുധാകരനൊപ്പം താനും ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട്.അക്രമത്തിനൊപ്പം സ്വന്തം കീശ വീർപ്പിക്കുന്നത് കൂടിയാണ് സുധാകരന്റെ രാഷ്ട്രീയം.കെ കരുണാകരന്റെ പേരിൽ പിരിച്ച കോടിക്കണക്കിന് രൂപ തിരിമറിയാക്കിയെന്നും പ്രശാന്ത് ബാബു പറഞ്ഞു.നിരവധി നിരപരാധികളാണ് സുധാകരന്റെ ഗുണ്ടാ രാഷ്ട്രീയത്തിന് ഇരയായത്.സുധാകരന് എതിരെ പറഞ്ഞതിന്റെ പേരിൽ താൻ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നതെന്നും പ്രശാന്ത് ബാബു പറഞ്ഞു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News