ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണം; പ്രതിഷേധവുമായി ഐ ഓ എ

ടോക്കിയോ ഒളിമ്പിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ. ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ചില രാജ്യങ്ങൾക്ക് മാത്രമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. ജപ്പാൻ ഭരണകൂടത്തിൻ്റേത് വിവേചനമാണെന്ന് ഐ ഓ എ ആരോപിച്ചു.

ഗ്രൂപ്പ് ഒന്നിൽ അഫ്ഗാനിസ്ഥാൻ, മാൽദീവ്സ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കൊപ്പമാണ് ഇന്ത്യ. ജപ്പാനിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ഒരാഴ്ച ദിവസവും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശങ്ങളിൽ പറയുന്നു. ജപ്പാനിലെത്തി ആദ്യത്തെ മൂന്ന് ദിവസം മറ്റ് രാജ്യങ്ങളിലെ ഒരാളുമായും ഇടപഴകരുത്.

ജപ്പാനിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപുള്ള ഏഴ് ദിവസം സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഒളിമ്പിക്സിനിടെ എല്ലാ ദിവസവും കൊവിഡ് പരിശോധനയുണ്ടാവും. അവരവരുടെ മത്സരത്തിന് അഞ്ച് ദിവസം മുൻപ് മാത്രമേ ഗെയിംസ് വില്ലേജിൽ പ്രവേശിക്കാവൂ എന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News