2 കൊലപാതകങ്ങളുടെ ചുരുളഴിയുന്നു; കുറ്റസമ്മതം നടത്തി കെ സുധാകരൻ

തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വെറുതെ വിട്ട രണ്ട് കൊലപാതകങ്ങളാണ് കെ സുധാകരൻ വാർത്താ സമ്മേളനത്തോടെ വ്യക്തത വരുന്നത്. 1992 ജൂൺ 13ന് സേവറി ഹോട്ടലിലെ ജീവനക്കാരനായ നാണുവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് കോൺഗ്രസുകാർ തന്നെയാണെന്ന കുറ്റസമ്മതമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയത്.

1993 മാർച്ച് 4ന് വെടിയേറ്റ് മരിച്ച നാൽപ്പാടി വാസുവും സംഘവും ആക്രമിക്കാൻ വന്നപ്പോൾ തന്നെ രക്ഷിക്കാൻ അംഗരക്ഷകൻ വെടി വെച്ചപ്പോൾ മരിച്ചതെന്നാണ് കോൺഗ്രസുകാരും കെ സുധാകരനും നാളിതുവരെ പറഞ്ഞിരുന്നത്. എന്നാൽ മരണപ്പെട്ട നാണു അക്രമകാരിയല്ലെന്നും സാധുവായിരുന്ന നാണുവിന് എങ്ങനെയാണ് വെടിയേറ്റതെന്നും കെ സുധാകരൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

എംഎം മണിയുടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിച്ചതുപോലെ കെ സുധാകരന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യമാണ് ഡിവൈഎഫ്ഐ മുന്നോട്ടുവെക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here