കൊവിഡ്; കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിച്ച് നൽകുന്നത് പ്രധാനം; മുഖ്യമന്ത്രി

കൊവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിച്ചു നൽകുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനസർക്കാരും സ്റ്റേറ്റ് ലൈബ്രറി കൗൺസിലും പി എൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വിഭാഗമാണ് കുട്ടികൾ മാനസികവും ശാരീരികവുമായ ധാരാളം പ്രശ്നങ്ങൾ കുട്ടികൾ നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മനുഷ്യരാശിയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ വായന നൽകിയ സംഭാവന അതുല്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.

പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, മേയർ ആര്യാ രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News