രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകിയത് 28.50 കോടിയിലധികം വാക്സിൻ ഡോസുകൾ

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 8183 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 180 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.കർണാടകയിൽ 5815 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,161 മരണവും സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 8912 പേർക്ക് കൊവിഡ് സ്ഥിരകരിച്ചു. 257 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു. ദില്ലിയിൽ 135 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.18% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 2372 ആയി ചുരുങ്ങി.കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ രാജ്യം അൺലോക്കിങ്ങിലേയ്ക്ക് കടക്കുന്നു. പല സംസ്ഥാനങ്ങളും ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു.

കർണാടകയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ.  എല്ലാ കടകളും ഹോട്ടലുകളും ക്ലബ്ബുകളും വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും.5 ശതമാനം പോസിറ്റിവിറ്റി ഉള്ള 16 ജില്ലകളിലെ റെസ്റ്റോറന്റുകളും, ലോഡ്ജുകൾ, റിസോർട്ടുകൾ, ജിമ്മുകൾ, സ്വകാര്യ ഓഫീസുകൾ എന്നിവയ്ക്ക് 50% ശേഷിയോടെ പ്രവർത്തിക്കാനും.

അതേസമയം ഡോക്ടറുമാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഡോക്ടറുമാരുടെ സമരത്തിന് ഫലം കണ്ടു. ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

തുടർച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തിൽ താഴെയാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 27,23,88,783 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനങ്ങൾക്ക് ഇതുവരെ 28.50 കോടിയിലധികം വാക്സിൻ ഡോസുകളാണ് നൽകിയത്.അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 52ലക്ഷം വാക്‌സിൻ ഡോസുകൾ കൂടി സംസ്ഥാങ്ങൾക്ക് വിതരണം ചെയ്യുമെന്നും നിലവിൽ2.87 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here