മഹാരാഷ്ട്രയിൽ 8,912 പുതിയ കേസുകൾ; മരണം 257

മഹാരാഷ്ട്രയിൽ 8,912 പുതിയ കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി; 10,373 രോഗികളെ ഇന്ന് ഡിസ്ചാർജ് ചെയ്തു. 257 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണ സംഖ്യ 1,17,356 ആയി. നിലവിൽ 1,32,579 പേരാണ് ചികത്സയിൽ കഴിയുന്നത്.

10,373 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു. രോഗമുക്തി നേടിയവർ 57,10,356 ആയി. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 95.76 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.97% ആണ്.നിലവിൽ 8,06,506 പേർ ഹോം ക്വാറന്റൈനിലും 4,695 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്.

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 696 പുതിയ കോവിഡ് കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നഗരത്തിലെ മരണസംഖ്യ 15,279 ആയി . 790 പേർക്ക് അസുഖം ഭേദമായി. നിലവിൽ 14,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ 6,88,340 പേർ രോഗമുക്തി നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here