കേന്ദ്ര സഹ മന്ത്രിയുടെ അൽപ്പത്തം; ഗൺമാനെ വഴിയിൽ ഇറക്കിവിട്ട് വി മുരളീധരൻ

ഗൺമാനെ വഴിയിൽ ഇറക്കിവിട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.പൊലീസ് എസ്കോർട്ട് ലഭിച്ചില്ലെന്ന കാരണത്തെ തുടർന്നാണ് ഇറക്കിവിട്ടത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം.

ബേക്കറി ജംഗ്‌ഷന്‌ സമീപം കേരള പൊലീസ്‌ അനുവദിച്ച ഉദ്യോഗസ്ഥനെ വി മുരളീധരൻ ഇറക്കിവിടുകയായിരുന്നു.

അതേസമയം വി മുരളീധരന്‌ നിയമപ്രകാരം നൽകേണ്ടത് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത് രണ്ടും അനുവദിച്ചിരുന്നു.എന്നാൽ പൈലറ്റും എസ്‌കോർട്ടും അനുവദിച്ചില്ലെന്ന്‌ കണ്ട് ക്ഷുഭിതനായി സുരക്ഷയ്ക്ക്‌ നിയോഗിച്ച ഉദ്യോഗസ്ഥനെ മടക്കുകയായിരുന്നു.

കൊവിഡ് ഡ്യൂട്ടിയ്ക്ക് അധിക പോലീസുകാരെ വിന്യസിച്ചതിനാലാണ് എസ്കോർട്ടും ,പൈലറ്റും നൽകാൻ കഴിയാതിരുന്നതെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News