ഇന്നും സമ്പൂര്‍ണ ലോക്ഡൗണ്‍: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടി

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ.കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷമാണ് ഇന്നലെയും ഇന്നും സമ്പൂര്‍ണ ലോക്ഡൌണ്‍. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ എന്ന നിര്‍ദേശത്തില്‍ ഇളവ് അനുവദിച്ച്‌ ഡിജിപി ഇന്നലെ ഉത്തരവിറക്കിയിരുന്നു.

ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാം. പോകുന്നവര്‍ സത്യവാങ്മൂലം കരുതണമെന്നും ഉത്തരവില്‍ പറയുന്നു.ഇന്ന് ഉച്ചക്ക് ശേഷം കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.ഇളവുകള്‍ അനുവദിച്ചതിന് ശേഷമുള്ള സമ്പൂര്‍ണ ലോക്ഡൌണായതിനാല്‍ പൊലീസ് നിരീക്ഷണവും നടപടിയും കര്‍ശനമാണ്.പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News