ഇതാണ് ഞങ്ങ പറഞ്ഞ മുംബൈ: സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി ‘സ്പിരിറ്റ് ഓഫ് മുംബൈ’

റോഡിൽ തല കീഴായി മറിഞ്ഞ കാർ വഴിയാത്രക്കാർ ചേർന്ന് പൊക്കി തിരികെ കൊണ്ടു വരുന്ന കാഴ്ചയാണ് ‘സ്പിരിറ്റ് ഓഫ് മുംബൈ’ എന്ന പേരിൽ ഇന്റർനെറ്റിൽ പ്രചാരം നേടുന്നത്.ദക്ഷിണ മുംബൈയിലെ വാൽക്കേശ്വറിലാണ് ഓടി കൊണ്ടിരിക്കെ കാർ തല കീഴായി മറിഞ്ഞത്.

തിരക്കേറിയ പാതയിലായിരുന്നു അപകടം നടന്നത്. ട്രാഫിക്കിന് തടസ്സമുണ്ടാകാതെ തന്നെ ഞൊടിയിടയിൽ ഓടിയെത്തിയ വഴിയാത്രക്കാരും പൊലീസുകാരും ഒത്തു കൂടി വാഹന ഉടമയെ സഹായിക്കുന്നതായിരുന്നു വീഡിയോയിലെ ദൃശ്യം.

പേരു കേട്ട മുംബൈ സ്പിരിറ്റ് എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് .

അതിജീവനത്തിന് പേര് കേട്ട നഗരത്തിന്റെ നന്മയുടെ നേർക്കാഴ്ച്ചയാണ് ഈ വീഡിയോ പ്രസരിപ്പിക്കുന്നത്. ഇത്രമാത്രം പരസ്പര ബഹുമാനവും, സഹകരണവും കാത്തു സൂക്ഷിക്കുന്ന മറ്റൊരു നഗരം വിരളമാണെന്ന് പറയാം. അത് തന്നെയാണ് ഏതു പ്രതിസന്ധികളെയും നേരിടാനുള്ള ഈ കോസ്മോപോളിറ്റൻ നഗരത്തിന്റെ കരുതലും ആർജവവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News