മുംബൈയിൽ കൊവിഡ് രോഗ വ്യാപനത്തിൽ ഗണ്യമായ കുറവ്; ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും

മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നതെങ്കിലും നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുവാനാണ് മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനം.

കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിൽ തൽക്കാലം ലോക്ഡൗൺ ഇളവുകൾ നൽകാനാകില്ലെന്ന നിലപാടിലാണ് നഗരസഭ. അതേസമയം നഗരത്തിൽ 30 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് തുടങ്ങിയതോടെ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജീവമായി.

അടുത്തമാസം മുതൽ കൂടുതൽ വാക്സിൻ ഡോസുകൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനം.സംസ്ഥാനത്ത് പ്രതിദിനം എട്ടുലക്ഷം വരെ കുത്തിവെപ്പ് നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും വാക്സിൻ ലഭ്യതക്കുറവ് മൂലം നിലവിൽ രണ്ടര ലക്ഷത്തോളം മാത്രമായി നടക്കുന്നത്.

ജൂലായ് മാസത്തിൽ കൂടുതൽ വാക്സിൻ വരുന്നതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രങ്ങൾ തുറക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here