രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു

രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തു.രാജസ്ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തത്.
കൊവിഡ് മുക്തനായി ചികിത്സയിൽ കഴിയുകയായിരുന്ന 62 കാരനാണ് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ജലന്ധറിലെ സിവിൽ ആശുപത്രിയിലെ എപ്പിഡെമിയോളജിസ്റ്റായ ഡോ. പരംവീർ സിംഗാണ് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ച വിവരം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കഴിഞ്ഞയാഴ്ചയാണ് രാജസ്ഥാനിൽ ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തത്. മുപ്പത്തിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുമാസമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾക്ക് പനിയും മൂക്കിൽ നിന്ന് വലിയ അളവിൽ രക്തവും വന്നിരുന്നു.

ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടർ പരിശോധനയിലാണ് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News