അന്താരാഷ്ട്ര പുരസ്‌കാരം; ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി സണ്ണി വെയ്ൻ

അന്താരാഷ്ട്ര പുരസ്‌കാരത്തിന് അർഹയായ മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് അഭിനന്ദനങ്ങളുമായി നടൻ സണ്ണി വെയ്ൻ. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU) യുടെ 2021ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് നേടിയ ഷൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിർണ്ണയ സമിതി വിലയിരുത്തി.

ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചർ പറഞ്ഞു. ഓൺലൈനായായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here