ചികിത്സാ സഹായം: ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എസ് എഫ് ഐ

എസ് എഫ് ഐ വെഞ്ഞാറമൂട് ഏര്യാ കമ്മിറ്റിയംഗമായിരുന്ന ആയുഷ് കൃഷ്ണയുടെ ചികിത്സാ സഹായത്തിനു വേണ്ടി എസ് എഫ് ഐ വെഞ്ഞാറമൂട് ഏര്യാ കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഏര്യാ കമ്മിറ്റിയിലെ 3 പഞ്ചായത്തുകൾ വീതം രണ്ടുഘട്ടമായാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

രണ്ടു ഘട്ടങ്ങളിലുമായി 9000 ബിരിയാണികളാണ് വിതരണം ചെയ്തത്. ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ഇതുവഴി കണ്ടെത്തിയത്.എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയേറ്റംഗം പി.എസ്.അഭിഷേക്, ഏര്യാ സെക്രട്ടറി എം.അഖിൽ, പ്രസിഡൻറ് എസ്.കെ.ആദർശ്, ജില്ലാ കമ്മിറ്റിയംഗം എം.ബി.വീണ, ഏര്യാ കമ്മിറ്റിയംഗം യദുകൃഷ്ണൻ, ഷാഹിൻ, മിഥുൻ.എം.എസ്, അരുൺ ഭരതന്നൂർ, ഷെഹിൻ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News