കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ല: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാനാവില്ലെന്നും കേന്ദ്രസർക്കാർ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.ഇന്നലെ 58,419 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 81 ദിവസത്തിന് ശേഷമാണ് രാജ്യത്ത് പ്രതിദിന കണക്കുകൾ 60000ൽ കുറയുന്നത്.

1576 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. നിലവിൽ ഇത് 3.43 ശതമാനമാണ്. രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 3.22% ആണ്.തുടർച്ചയായ 13-ാം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി.

ഇന്നലെ 87,619 പേർ കൊവിഡ് രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 729243 ആയി കുറഞ്ഞു.രാജ്യത്തെ രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയർന്നു. അതേസമയം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

കൊവിഡിനെ പ്രകൃതി ദുരന്തങ്ങൾക്ക് സമാനമായി കണക്കാക്കാനാവില്ലെന്നും, കൊവിഡ് നേരിടുന്നതിനുള്ള നടപടികൾക്കുള്ള തുകയെ ഇത് ബാധിക്കുമെന്നും കേന്ദ്രം വാദിച്ചു. കേസ് കോടതി നാളെ പരിഗണിക്കും.

കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ദുബൈയിൽ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുൾപ്പടെ ഇളവുകൾ പ്രഖ്യാപിച്ചു.യുഎഇ സർക്കാർ അംഗീകരിച്ച കൊവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ദുബായിലേക്ക് അനുമതി ലഭിക്കുക.

യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച റസിഡൻസ് വിസയുള്ള യാത്രക്കാർക്ക് മാത്രമേ ദുബായിലേക്ക് പോകാൻ അനുവാദമുള്ളൂ. സിനോഫാം, ഫൈസർ, സ്പുട്നിക് വി, അസ്ട്രാസനെക്ക
എന്നിവയാണ് യുഎഇ സർക്കാർ അംഗീകരിച്ച നാല് വാക്സിനുകൾ.

യാത്ര ചെയ്യുന്നവർക്ക് രണ്ട് ദിവസം മുമ്പ് എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ദുബായിൽ ഒരു ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനും നിർബന്ധമാണ്.ഏപ്രിൽ അവസാനത്തോടെയാണ് ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർക്ക് യു എ ഇ വിലക്കേർപ്പെടുത്തിയത്.അതേ സമയം
കൊവിഡിന്റെ മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ രാജ്യത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി.

നിലവിൽ തരംഗം ഉയരാൻ 4 – 5 മാസമെടുക്കും,എന്നാൽ സംസ്ഥാനങ്ങൾ അൺലോക്കിങ്ങിലേക്ക് കടന്നത്തോടെ ആളുകൾ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ മാർക്കറ്റുകളിലും മാളുകളിലും തിങ്ങിനിറയുന്നത് കണക്കിലെടുക്കുമ്പോൾ, മൂന്നാമത്തെ തരംഗം 12 മുതൽ 16 ആഴ്ചയ്ക്കുള്ളിൽ സംഭവിക്കുമെന്ന് എയിംസ് ഡയറക്ടർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News