നിവിൻ പോളി സണ്ണിയെ ആക്രമിച്ചിരുന്നു :തുറന്ന് പറഞ്ഞ് സണ്ണി വെയ്ൻ

നിവിൻ പോളി സണ്ണിയെ ആക്രമിച്ചിരുന്നു :തുറന്ന് പറഞ്ഞ് സണ്ണി വെയ്ൻ

നിവിൻ പോളിതന്നെ ആക്രമിച്ചിരുന്നു എന്നും നിവിൻ പോളിയുടെ ആക്രമണത്തിനിരയാകാത്ത ഏതെങ്കിലും നടീ നടന്മാരുണ്ടോ എന്നും സണ്ണി വെയ്ൻ നിവിൻ പോളിയോട്

 കൈരളി ടിവിയിലെ ജെ.ബി. ജംഗ്ഷന്‍ എന്ന പരിപാടിയിൽ റോഷൻ ആൻഡ്രൂസും നിവിൻപോളിയും ചേർന്ന് പങ്കെടുത്തപ്പോഴാണ് രസകരമായ പല കാര്യങ്ങളും പുറത്തായത് .

‘അളിയാ വളരെ സീരിയസായി ടേക്ക് എടുക്കുമ്പോള്‍ മുന്നില്‍ വന്ന് നിന്ന് നീ എന്നെ ചിരിപ്പിക്കുമായിരുന്നു. നിന്നോട് എനിക്ക് ചോദിക്കാനുള്ള ചോദ്യം, നിന്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ?,’ ഈ ചോദ്യവും അതിനുള്ള ഉത്തരവും ഇപ്പോൾ വൈറലാണ്.

നിവിൻപോളി വളരെ ശാന്തനായി മറുപടി പറഞ്ഞത് ഇങ്ങനെ ;‘സണ്ണി വളരെ ടെന്‍ഷന്‍ ഉള്ളയാളാണ്. നമ്മുടെ പടം സിങ്ക് സൗണ്ട് ആയിരുന്നു. നമ്മള്‍ എല്ലാ ഡയലോഗും കാണാതെ പഠിച്ച് മനപ്പാഠമാക്കി പറയണം. സണ്ണിയുടെ ഡയലോഗ് ഒക്കെ ഇച്ചിരി കട്ടിയുള്ള വാക്കുകളാണ്.സണ്ണി എന്റെ ഒരു നല്ല കൂട്ടുകാരനായതുകൊണ്ടും വളരെ അടുത്തിടപെഴകുന്നത് കൊണ്ടും അവന്‍ അത്രയും സീരിയസായ കാര്യങ്ങള്‍ മുമ്പില്‍ നിന്ന് പറയുക എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല.അപ്പോള്‍ ഞാന്‍ പറയും നീ ഒന്ന് പോടാ, നീ ഇങ്ങനെയൊക്കെ പറയുമ്പോള്‍ എന്തോ പോലെ തോന്നും എന്നൊക്കെ ഞാന്‍ പറയും. അപ്പോള്‍ സണ്ണി പറയും, മിണ്ടാതിരിക്ക് ഞാന്‍ ആ മൂഡില്‍ ഇരിക്കട്ടെ എന്നൊക്കെ. നീ എന്തായാലും ഡയലോഗ് തെറ്റിക്കും റോഷന്‍ ചേട്ടന്‍ നിന്നെ വന്ന് ചീത്ത പറയും എന്നൊക്കെ ഞാന്‍ പറയും. പറഞ്ഞ് പറഞ്ഞ് അവന്‍ ഡയലോഗ് തെറ്റിക്കുകയും ചെയ്യും,’

സംവിധായകൻ റോഷൻ ആൻഡ്രൂസ് കുറച്ചുകൂടി വിശദമാക്കി . മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കുതിരപ്പുറത്ത് സണ്ണി വന്ന് രണ്ട് ആനകള്‍ ആറ് കുതിരകള്‍ എന്ന ഡയലോഗ് പറയേണ്ട ഒരു സീനുണ്ട് ;രണ്ടു ആനകൾ എന്നത് സണ്ണി പറഞ്ഞു വരുമ്പോൾ നാലും ആറുമൊക്കെയാകും.ഒടുവിൽ ആ സീനെടുക്കണ്ടാന്നു തീരുമാനിച്ചു.ഷൂട്ടിന് നിന്ന കുതിര വരെ പറഞ്ഞു രണ്ടു ആനകൾ എന്ന് റോഷൻ ആൻഡ്രൂസ് രസകരമായി വിശദീകരിച്ചു.

നിവിൻ കൂട്ടിച്ചേർത്തത് ഇതാണ് ” സണ്ണിയുടെ ഈ സീന്‍ എടുക്കുന്നതിന് തലേ ദിവസം റോഷന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു നാളെ നീ പത്ത് മണിയൊക്കെയായിട്ട് വന്നാല്‍ മതിയെന്ന്. രാവിലെ ആറുമണിക്ക് സണ്ണിയുടെ ഒരു സീന്‍ എടുക്കാനുണ്ട് എന്നും പറഞ്ഞു.ഞാന്‍ റോഷന്‍ ചേട്ടന്‍ പറഞ്ഞതിലും അരമണിക്കൂര്‍ ലേറ്റായിട്ടാണ് എത്തിയത്. നോക്കുമ്പോള്‍ റോഷേട്ടന്‍ താടിയില്‍ കൈയ്യും വെച്ചിരിക്കുകയാണ്. എന്നിട്ട് പറയുകയാണ്, മൂന്നരമണിക്കൂറായി തുടങ്ങിയിട്ട്. അവന്റെ ”ആറ് ആനയും മൂന്ന് കുതിരയും”

കായംകുളം കൊച്ചുണ്ണി എന്ന സിനിമ ചിത്രീകരണത്തെകുറിച്ചാണ് രസകരമായ കാര്യങ്ങൾ നിവിൻ പോളിയും റോഷൻ ആൻഡ്രൂസും പങ്ക് വെച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News