‘കുടുക്ക് പൊട്ടിയ കുപ്പായം’പാട്ടിന് ഹോളിവുഡിലും ആരാധകര്‍;

കുടുക്ക് പാട്ടിന് ഹോളിവുഡിലും ആരാധകര്‍; വീഡിയോയുമായി ജര്‍ഡ് ലെറ്റോ.ജര്‍ഡ് വീഡിയോ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി മലയാളികളാണ് വീഡിയോ ഷെയര്‍ ചെയ്തത്.

മലയാളത്തില്‍ അടുത്ത കാലത്ത് തരംഗമായ ഒരു പാട്ടാണ് നിവിന്‍ പോളി ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമയിലെ ‘കുടുക്ക് പൊട്ടിയ കുപ്പായം’. 2017ല്‍ പുറത്തിറങ്ങിയ ഗാനം ടിക് ടോകിലൂടെയും മറ്റു വലിയ ഹിറ്റായി മാറിയിരുന്നു. യൂട്യൂബില്‍ ഒരുപാട് ദിവസം ട്രെന്‍ഡിങ്ങില്‍ ആയിരുന്നു വിനീത് ശ്രീനിവാസന്‍ പാടിയ ഈ ഗാനം.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ’ നിവിന്‍ പോളിയും, നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്ത് വിനീത് ശ്രീനിവാസന്‍ പാടിയ പാട്ട് സിനിമ ഇറങ്ങും മുന്‍പേ മലയാളത്തില്‍ വലിയ ഓളം തീര്‍ത്തിരുന്നു.

ഇപ്പോഴിതാ, സൂയിസൈഡ് സ്‌ക്വാഡ് സിനിമയിലൂടെ ശ്രദ്ധേയനായ ജര്‍ഡ് ലെറ്റോ കുടുക്ക് പാട്ടുമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍. അവര്‍ഡ് നിശകളിലും മറ്റും ജേര്‍ഡ് ‘ഫോട്ടോബോംബിങ്’ നടത്തിയ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയാണ് കുടുക്ക് പാട്ടു ഉപയോഗിച്ചിരിക്കുന്നത്.

2019ല്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനെത്തിയ സിനിമ ലവ് ആക്ഷന്‍ ഡ്രാമയിലെ ‘കുടുക്ക് പൊട്ടിയ കുപ്പായം’ എന്ന പാട്ട് കേരളക്കരയില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസനാണ് ആലപിച്ചത്

ജര്‍ഡ് വീഡിയോ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി മലയാളികളാണ് വീഡിയോ ഷെയര്‍ ചെയ്തത്. കുടുക്ക് പാട്ടിന്റെ സംവിധായകനായ ഷാന്‍ റഹ്മാന്‍ ഉള്‍പ്പടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വീഡിയോക്ക് താഴെ മലയാളികളുടെ കമന്റുകളും നിറയുകയാണ്. ‘നിങ്ങള്‍ കേരളത്തില്‍ നിന്നാണോ ബ്രോ’, ‘മലയാളി പോളിയല്ലേ’ തുടങ്ങിയ കമന്റുകള്‍ വീഡിയോക്ക് താഴെ കാണാം.

View this post on Instagram

A post shared by JARED LETO (@jaredleto)

മലയാള താരങ്ങളും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, ‘മലയാളത്തിലെ ഹിറ്റ് ഗാനം’ എന്നും, ജോര്‍ജ് കോര, ‘ജര്‍ഡ് ഏട്ടന് വേണ്ടി മലയാളികള്‍ ഒത്തുകൂടുക’ എന്നും കമന്റ് ചെയ്തിട്ടുണ്ട്. നടി ശ്രിന്ദയും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഹോളിവുഡില്‍ നിന്നുള്ള താരങ്ങളും സിനിമാ പ്രവര്‍ത്തകരും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here