ഇബ്രാഹിം കുഞ്ഞ്‌,ഷാജി അഴിമതികളിൽ യൂത്ത്‌ ലീഗിൽ പടയൊരുക്കം: അധ്യക്ഷ തെരെഞ്ഞെടുപ്പ്‌ ഉടൻ

തെരെഞ്ഞെടുപ്പ്‌ കാലം പിന്നിട്ടതോടെ ലീഗിൽ കെ എം ഷാജി, ഇബ്രാഹിം കുഞ്ഞ്‌ അഴിമതികൾ സജീവ ചർച്ചയാണിപ്പോൾ .പ്രത്യേകിച്ച്‌ യൂത്ത്‌ ലീഗിൽ.തോൽവിക്ക്‌ കാരണമായ ഘടകങ്ങളിൽ പ്രധാനമായ അഴിമതികൾ വൻ ഭിന്നതയാണ്‌ യൂത്ത്‌ ലീഗിൽ സൃഷ്ടിച്ചിരിക്കുന്നത്‌‌ .

ഷാജി,ഫിറോസ്‌ പക്ഷങ്ങൾ തമ്മിലടിക്ക്‌ ഇപ്പോൾ കാരണമാവുന്നതും ഇതുതന്നെ.യൂത്ത്‌ ലീഗ്‌ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ്‌ അടുത്തിരിക്കുകയാണ്‌.രണ്ട്‌ പക്ഷങ്ങളുടെ പ്രത്യക്ഷപോരാണ്‌ അധ്യക്ഷസ്ഥാനത്തെ ചൊല്ലി നടക്കുന്നത്‌.

പല ജില്ലാ ഘടകങ്ങളുടേയും തെരെഞ്ഞെടുപ്പ്‌ പൂർത്തിയായി.കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യനിലപാട്‌ സ്വീകരിച്ചതിൽ ഹൈദരലി തങ്ങളിൽനിന്ന് താക്കീത്‌ കിട്ടിയ കെം എം ഷാജിക്ക്‌ സംഘടനാ തലത്തിലും അത്‌ തിരിച്ചടിയായി.

ഷാജി പക്ഷത്തെ യൂത്ത്‌ ലീഗിലും ദുർബലമാക്കാൻ അഴിമതിക്കൊപ്പം ഈ വിഷയവും സജീവമായി ഉയർത്തുകയാണ്‌ പി കെ ഫിറോസ്‌ വിഭാഗം.അഴിമതിയിൽ വീണ കെ എം ഷാജിക്ക്‌ സംഘടനാതലത്തിൽ ചുവട്‌ തെറ്റിയത്‌ പരമാവധി ഉപയോഗപ്പെടുത്താൻ കുഞ്ഞാലിക്കുട്ടിയുടെ മൗനാനുവാദത്തിൽ ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്‌ ഒരു വിഭാഗം.

ഇത്‌ നേരത്തേ തിരിച്ചറിഞ്ഞാണ്‌ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്‌ അവമതിപ്പുണ്ടാക്കിയെന്ന് ഷാജി ഒരുമൂഴം നേരത്തേ എറിഞ്ഞത്‌.എന്നാൽ അഴിമതിയോളം അത്‌ വലുതല്ലെന്ന് എതിർ വിഭാഗം സംഘടനാതലത്തിൽ പ്രചാരണമാരംഭിച്ചു.

പി കെ ഫിറോസിനെ വെട്ടാൻ ഷാജി നീക്കമാരംഭിച്ചിട്ട്‌ കാലങ്ങളായി.ആഡംബര വീട്ടിൽ തുടങ്ങി പ്ലസ്ടു കോഴ വരെ നീണ്ട ക്രമക്കേടുകൾക്കിടെ ആ ശ്രമം ഫലമെത്താതെ നീണ്ടു.

സംഘടനാതലത്തിൽ പിടിമുറുക്കാൻ ഇനിയൊരവസരമില്ലെന്ന് കെ എം ഷാജിക്കറിയാം.യൂത്ത്‌ ലിഗിൽ സ്വാധീനമുറപ്പിച്ച്‌ ലീഗിന്റെ കാര്യമായ ചുമതലകളിലേക്കെത്താൻ ഷാജി നടത്തിയ ശ്രമങ്ങൾ കഴിഞ്ഞതവണ പൊളിഞ്ഞത്‌ ഫിറോസിന്റെ നീക്കങ്ങളിലാണ്‌.

ഇത്തവണയും ഫിറോസ്‌ തന്നെ അധ്യക്ഷനാവാനാണ്‌ സാധ്യത.അഴിമതിയോ,കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലെ ഫാസിസ്റ്റ്‌ യുദ്ധം മതിയാക്കി തിരിച്ചെത്തിയതോ പ്രതിഛായ നഷ്ടത്തിന്‌ കാരണമെന്ന ചർച്ച ഏതായാലും യൂത്ത്‌ ലിഗ്‌ സംഘടനാ തെരെഞ്ഞെടുപ്പിൽ സജീവ ചർച്ചയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here