മുടി കെട്ടികൊടുക്കുന്ന മമ്മൂക്ക .മകൾക്കൊപ്പമുള്ള മമ്മൂക്ക ചിത്രം പങ്ക് വെച്ച് ദുൽഖർ

ചെറുമകൾക്ക് മുടി കെട്ടികൊടുക്കുന്ന മമ്മൂക്ക .ചിത്രം പങ്ക് വെച്ച് ദുൽഖർ
മമ്മൂട്ടിയുടെയും മകളുടെയും കൂടി ചിത്രമാണ് ഫാദേർസ് ടയിൽ ദുൽഖർ പങ്ക് വെച്ചിരിക്കുന്നത് .ക്യാപ്‌ഷനുകളൊന്നും വേണ്ട ചിത്രം സംസാരിക്കും എന്നാണ് ദുൽഖർ പറഞ്ഞിരിക്കുന്നത്.

ഏറ്റവും പ്രിയപ്പെട്ട രണ്ടുപേരാണ് ഫ്രെയിമിലെന്നും പറയുന്നുണ്ട് ദുൽഖർ.സോഫയിൽ മുണ്ടും ഷർട്ടും ധരിച്ചു നീളൻ മുടി പുറകിൽ കെട്ടിവെച്ച് കണ്ണട വെച്ചാണ് മമ്മൂട്ടി കൊച്ചുമകൾക്ക് മുടി കെട്ടി കൊടുക്കുന്നത്. മറിയം ആകട്ടെ മുടി കെട്ടുന്നത് ആസ്വദിച്ചു കസേരയിൽ ഇരിക്കുന്നു.ദുൽഖറിന്റെ പോസ്റ്റിൽ സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, നിഖില വിമൽ എന്നിവരും സംവിധായകൻ റോഷൻ ആൻഡ്രൂസും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

ലോക് ഡൗൺ കാലത്തെ വാപ്പച്ചിയുടെയും കുഞ്ഞു മറിയത്തിന്റെയും വിശേഷങ്ങൾ മുൻപും ദുൽഖർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു.ദുൽഖർ വീട്ടിൽ നിന്നും പകർത്തിയതാണീ സുന്ദര നിമിഷം.വാപ്പച്ചിയെക്കുറിച്ച് ദുൽഖർ റോൾ മോഡൽ എന്നാണ് പല അഭിമുഖങ്ങളിലും വിശേഷിപ്പിച്ചിട്ടുള്ളത് .അതെല്ലാം തന്നെ ആരധകർ ഏറ്റെടുത്തിരുന്നു.

മാതൃദിനത്തിൽ ദുൽഖർ ഉമ്മിച്ചിയ്ക്കായി പങ്കുവച്ച് കുറിപ്പും ശ്രദ്ധേയമായിരുന്നു ‘നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിർവ്വചനമാണ്, സൗന്ദര്യത്തിന്റെയും ആകർഷകത്വത്തിന്റെയും ആള്‍രൂപം, ഞങ്ങളെയെല്ലാം നിർവ്വചിക്കുന്നവൾ, ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, ഞങ്ങളെ കുറിച്ചോർത്ത് ഏറ്റവും വിഷമിക്കുന്നവൾ, അവൾക്കും മുകളിൽ ഞങ്ങൾക്ക് പ്രാധാന്യം നൽകുന്നവൾ, ഒരു നിമിഷം പോലും വിശ്രമിക്കാത്തവൾ, എന്തു ജോലിയും പൂർത്തിയാക്കാൻ കഴിയുന്ന മൾട്ടി ടാസ്കർ, എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകർന്നവൾ, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തവൾ, എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകൾ,” എന്നാണ് ദുൽഖർഅന്ന് കുറിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News