ചിമ്പുവിന്റെ ‘മാനാട്’; ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്

ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാനാടി’ലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘മെഹർസില’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്. ഗാനം ജൂണ്‍ 21ന് റിലീസ് ചെയ്യും.

വെങ്കട് പ്രഭു തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ‘മാനാട്’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് സ്‌റ്റുഡിയോ ഗ്രീനാണ്. റിച്ചാര്‍ഡ് എം നാഥ് ഛായാഗ്രഹണവും പ്രവീണ്‍ കെഎല്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു. കല്ല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

യുവന്‍ ശങ്കര്‍ രാജ ഈണം പകരുന്ന ചിത്രത്തിൽ എസ്ജെ സൂര്യ, ഭരതിരാജ, എസ്എ ചന്ദ്രശേഖര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സുശീന്തിരൻ സംവിധാനം ചെയ്യുന്ന ‘ഈശ്വരന്‍’ ആണ് ചിമ്പുവിന്റെ ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News