കെ സുധാകരൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ സമയമായി; എം വി ജയരാജൻ

കെ സുധാകരന്റെ കുറ്റസമ്മതം ഗൗരവമുള്ളതെന്ന് എം വി ജയരാജൻ. സുധാകരനെതിരെ സുധാകരൻ തന്നെ നൽകുന്ന തെളിവാണ് കുറ്റസമ്മതമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ നാൽപ്പാടി വാസു കേസിൽ എഫ് ഐ ആർ പ്രകാരം സുധാകരൻ പ്രതിയാണ്. സുധാകരൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ സമയമായെന്നും അക്രമ സംഭവങ്ങളിൽ പങ്കാളിത്തം തെളിയിച്ചാൽ രാഷ്ട്രീയം അസാനിപ്പിക്കുമെന്ന് സുധാകരൻ നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.സുധാകരൻ തോക്ക് കൊണ്ടു നടക്കുന്നതിന് നിരവധി തെളിവുകളുണ്ട്.

അതേസമയം നാൽപ്പാടി വാസുവിന്റെയും സേവറി നാണുവിന്റെയും കുടുംബം തുടരന്വേഷണം അവശ്യപ്പെട്ടിട്ടുണ്ട്.നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് സി പി ഐ എം കുടുംബങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News