അനധികൃത സ്വത്ത് സമ്പാദനം; കെ സുധാകരനെതിരെ വിജിലൻസിൽ പരാതി

അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ സുധാകരനെതിരെ വിജിലൻസിൽ പരാതി. കെ സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതി ജൂണ് 7 ന് വിജിലൻസ് സ്വീകരിച്ചു. കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ 32 കോടി തിരിമറി നടത്തിയെന്നതുൾപ്പെടയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.

മന്ത്രിസ്ഥാനവും എം പി സ്ഥാനവും ദുരുപയോഗപ്പെടുത്തി കെ സുധാകരൻ അനധികൃതമായി കോടികൾ സമ്പാദിച്ചു എന്നാണ് പ്രശാന്ത് ബാബുവിന്റെ പരാതിയിൽ പറയുന്നത്.കെ കരുണാകരന് സ്മാരകം നിർമ്മിക്കുന്നതിനായി ചിറക്കൽ രാജാസ് സ്‌കൂളും അഞ്ചേക്കർ സ്ഥലവും വാങ്ങാൻ എന്ന പേരിൽ 32 കോടി രൂപ പിരിച്ചെടുത്തു.വിദേശത്ത് നിന്ന് ഉൾപ്പെടെയാണ് പണപ്പിരിവ് നടത്തിയത്.എന്നാൽ സ്‌കൂൾ വാങ്ങാതെ ട്രസ്റ്റിന്റെ പണം തിരിമറിയാക്കി.ഡി സി സി ഓഫിസ് നിർമ്മിക്കാൻ എന്ന പേരിലും കോടികൾ പിരിച്ച് കൈക്കലാക്കി.

കെ സുധാകരന്റെ മരുമകന്റെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.കെ സുധാകരന്റെ സാമ്പത്തിക വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രശാന്ത് ബാബു പറഞ്ഞു.

ചുരുങ്ങിയ കാലത്തിനിടെ കെ സുധാകരൻ കണ്ണൂരിൽ ആറ് കോടി രൂപ ചിലവിൽ നിർമ്മിച്ച ആഡംബര വീടും വിലകൂടിയ കാറുകളും അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് ഉണ്ടാക്കിയതാണ്. ബിനാമികളെ വച്ച് പല ബിസിനസുകളും സുധാകരൻ നടത്തുന്നുണ്ടെന്നും പ്രശാന്ത് ബാബു വിജിലൻസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി ഈ മാസം ഏഴിന് വിജിലൻസ് സ്വീകരിച്ചു.പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം വിജിലൻസ് തുടർ നടപടികൾ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News