അഞ്ച് കോടി മുടക്കി ഓണത്തിന് സ്വാതന്ത്രൃ ഒ.ടി.ടി എത്തിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

അഞ്ച് കോടി മുടക്കി ഓണത്തിന് സ്വാതന്ത്രൃ ഒ.ടി.ടി എത്തിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം പ്രതിസന്ധിയിലായിരിക്കെ സ്വാതന്ത്രൃ ഒ.ടി.ടി എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒ.ടി.ടി ഓണത്തിനാണ് ആരംഭിക്കുക. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി ഒ.ടി.ടി സംവിധാനം കൊണ്ടുവരുന്നത്. അഞ്ച് കോടിയോളം രൂപ മുതല്‍ മുടക്കുള്ള പദ്ധതിയുടെ റിപ്പോര്‍ട്ട് കെ.എസ്.എഫ്.ഡി.സി ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും.അംഗീകാരം ലഭിച്ചാല്‍ വിശദ പദ്ധതി രേഖ തയ്യാറാക്കും.

സിനിമകള്‍ നിര്‍മാതാക്കളില്‍ നിന്നും പൂര്‍ണമായും(എക്‌സ്‌ക്ല്യൂസീവ് റൈറ്റ്‌സ്) വില കൊടുത്തു വാങ്ങുന്നതിന് പകരം പ്രദര്‍ശനത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയാവും സര്‍ക്കാര്‍ ഒ.ടി.ടിയില്‍ നിര്‍മാതാക്കള്‍ക്ക് പങ്കുവെക്കുക. ഒ.ടി.ടിയിലെ സിനിമ കാഴ്ച്ചക്കാരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും നിര്‍മാതാക്കള്‍ക്ക് പണം നല്‍കുക. ഇത് വമ്പന്‍ ഒ.ടി.ടി മുന്നോട്ടുവെക്കുന്ന പേ പെര്‍ വ്യൂ സംവിധാനത്തിന് സമാനമാണ്. സിനിമകള്‍ പുറത്തിറങ്ങി അതിവേഗം തന്നെ ടെലിഗ്രാം അടക്കമുള്ള ആപ്പുകളിലൂടെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങുന്നതിനാല്‍ ഒ.ടി.ടി വഴിയുള്ള മലയാള സിനിമ കാഴ്ച്ചക്കാര്‍ വളരെ കുറവായിരിക്കുമെന്നാണ് മുന്‍ കാല അനുഭവം. പുതിയ തീരുമാനത്തില്‍ നിര്‍മാതാക്കളുടെ നിലപാട് ആയിരിക്കും നിര്‍ണായകം. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളും തിയറ്ററുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുന്ന അവാര്‍ഡ് ചിത്രങ്ങള്‍,? ചിത്രാഞ്ജലി പാക്കേജില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ ഒ.ടി.ടിയില്‍ ഗുണകരമാകും.

കൊവിഡ് ലോക്ക് ഡൗണ്‍ വന്നതിന് തൊട്ടുപിന്നാലെയാണ് സിനിമകള്‍ ഒ.ടി.ടി വഴി പുറത്തിറക്കി തുടങ്ങിയത്. ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് ഒ.ടി.ടി യില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം. പിന്നീട് ഫഹദ് ഫാസിലിന്റെ സീ യൂ സൂണ്‍, ജോജി, ഇരുള്‍ എന്നീ ചിത്രങ്ങളും മോഹന്‍ലാലിന്റെ ദൃശ്യം 2വും ഒ.ടി.ടി വഴി ആദ്യമായി പുറത്തിറങ്ങി. ഫഹദ് ഫാസില്‍ നായകനായ ‘മാലിക്’, പൃഥിരാജ് നായകനായ കോള്‍ഡ് കേസ് എന്നിവയാണ് ഒ.ടി.ടിയില്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel