രാജ്യദ്രോഹക്കുറ്റം; ഐഷാ സുൽത്താന ചോദ്യം ചെയ്യലിനായി ഹാജരായി

ഐഷാ സുൽത്താന ചോദ്യം ചെയ്യലിനായി ഹാജരായി. കവരത്തിയിലെ ലക്ഷദ്വീപ് എസ് പി ഓഫീസിലാണ് ഐഷാ ഹാജരായത്. വൈകുന്നേരം നാലു മണിക്ക് അഭിഭാഷകനൊപ്പമാണ് ഐഷാ ഹാജരായത്. ലക്ഷദ്വീപ് എസ് പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

ചാനൽ ചർച്ചയ്ക്കിടെ ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഐഷാ സുൽത്താന പറഞ്ഞു. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ഐഷാ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News