പഞ്ചാബിലും ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചു

പഞ്ചാബിൽ ആദ്യത്തെ ഗ്രീൻ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിന്‌ പുറകെ ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്യുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. അറുപത് വയസ്സുകാരനായ രോഗിക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്. മുൻപ് ഇത് പോലൊരു കേസുണ്ടായിരുന്നു. എന്നാൽ അത് സ്ഥിരീകരിച്ചിരുന്നില്ലെന്നും സിവിൽ ആശുപത്രിയിലെ ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. പരംവീർ സിംഗ് പറഞ്ഞു.

ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചയാൾക്ക് ബ്ലാക്ക് ഫംഗസിനു സമാനമായ രോഗലക്ഷണമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. “ആശങ്കപ്പെടേണ്ട സാഹചര്യമില്ല . എന്നാൽ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്ത് ആദ്യമായി ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ച മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും രോഗിയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here