പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സ്ഥലത്ത് നിന്നും ഇരുചക്ര വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി

പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ ഇരുചക്ര വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി. എൻ.ഐ.എ സംഘം വാഹനങ്ങളുടെ ഭാഗങ്ങൾ പരിശോധിച്ചു.ഡ്രോൺ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തി.

കഴിഞ്ഞ പതിനഞ്ചിനാണ് വനംവകുപ്പിന്റെ പതിവ് പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുൾപ്പടെയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അന്ന് തുടങ്ങിയ റെയിഡ് ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഇതേ സ്ഥലത്തിനു സമീപത്തു നിന്ന് മുന്ന് ഇരുചക്ര വാഹനങ്ങളുടെ ചില ഭാഗങ്ങൾ റെയിഡിൽ കണ്ടെത്തി.ഇവിടെ വെച്ച് വാഹനം പൊളിച്ചതാണൊ അതൊ വെസ്റ്റെന്ന നിലയിൽ ഇവിടെ നിക്ഷോപിച്ചതാണൊ എന്നും പരിശോധിക്കുന്നു.

വാഹന ഭാഗങ്ങൾ കണ്ടെത്തിയതറിഞ്ഞ് കൊച്ചി എൻ.ഐ.എയൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥർ പാടത്ത് എത്തിയിരുന്നു.ഇതേ പ്രദേശത്ത് പൊലീസ് ഡ്രോൺ പരിശോധനയും നടത്തി.10.2 ഹെക്ടർ വരുന്ന വന, വികസന കോർപ്പറേഷന്റെ കശുമാവിൻ തോട്ടമാകെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും,പൊലീസും,വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി റെയിഡ് നടത്തി.പ്രദേശ വാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരുന്നു.

അതേസമയം ജലാറ്റിൻ സ്റ്റിക്കിനൊപ്പം കണ്ടെത്തിയ ഡിറ്റനേറ്റർ നോൺ ഇലക്ട്രിക്ക് വിഭാഗത്തിൽ പെട്ടതാണെന്ന് അറിയാതെയാണൊ സ്ഫോടനത്തിന് പദ്ധതിയിട്ടതും പരിശീലനം നടത്തിയതെന്നും എ.റ്റി.എസ് അന്വേഷിക്കുന്നു .ജനുവരി ഫെബ്രുവരി മാസങ്ങളിൽ പാടം വനമേഖലയിൽ വാഗമൺ മോഡൽ ക്യാമ്പ് സംഘടിപ്പിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. പാടത്തെ ചില വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.കഴിഞ്ഞ ദിവസം സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവൻ അനൂപ്കുരുവിള ജോൺ പാടത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News