സൈക്കിൾ ചവിട്ടി പ്രൊഫ.സി.രവീന്ദ്രനാഥ്:ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പ്രൊഫ സി.രവീന്ദ്രനാഥ്,
എസ് എഫ്‌ ഐ അരണാട്ടുകരയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തതിനു ശേഷം വീട്ടിലേക്ക്
മടങ്ങുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം.മുരളി കൃഷ്ണനാണ് സോഷ്യൽ മീഡിയയിലൂടെ ഇത് പങ്ക് വെച്ചത്.

ഒരു ദിവസം പാർട്ടിയാപ്പീസിലിരിക്കുമ്പോൾ
മിനിസ്റ്റർ സ്റ്റാഫിലുണ്ടായ കെ വി രാമകൃഷ്ണനാണ് പറഞ്ഞത്
മാഷിനൊരു സൈക്കിൾ വേണം,
രാത്രി ടീച്ചർക്ക് മരുന്നു വാങ്ങാൻ കേരളവർമ്മക്കടുത്തുള്ള വീട്ടിൽ നിന്ന് പടിഞ്ഞാറെ കോട്ട വരെ
നടന്ന് വരേണ്ടി വന്നു എന്ന് ….അളഗപ്പ ലോക്കൽ കമ്മറ്റി സെക്രട്ടറിപി കെ വിനോദ് അപ്പോൾ തന്നെ സൈക്കിളിന് ഓർഡർ കൊടുത്തു .

കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നയാൾ ,കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ഒന്നാം സ്ഥാനത്തിന്റെ മികവിലേക്ക് നയിച്ച വ്യക്തി ..അധികാരത്തിൽ ഭ്രമിക്കുന്ന മനുഷ്യരുടെ ലോകത്ത് മാതൃകയാകുകയാണ് ഈ മനുഷ്യൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News