ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുമോ? സര്‍വ്വകക്ഷിയോ​ഗം ജൂൺ 24 ന്

ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത. ഈ മാസം 24 ന് നടക്കുന്ന സര്‍വ്വകക്ഷിയോ​ഗത്തില്‍ പ്രധാനമന്ത്രി തീരുമാനം അറിയിച്ചേക്കും. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കാതെ സംസ്ഥാന പദവി നൽകുമെന്നാണ് സൂചന.370ആം അനുചേദം റദാക്കിയ ശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍, ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സര്‍വ്വകക്ഷി യോഗത്തിൽ പങ്കെടുക്കും. ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിൻഹ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സര്‍വ്വകക്ഷി യോഗം വിളിച്ചത്.

ഫറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ഗുലാം നബി ആസാദ്, യൂസുഫ് തരിഗാമി, ഉള്‍പ്പടെയുള്ള 14 നേതാക്കളെ ആഭ്യന്തര സെക്രട്ടറി ക്ഷണിച്ചിട്ടുണ്ട്. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, തിരഞ്ഞെടുപ്പ് നടത്തല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ യോഗത്തില്‍ ചർച്ചയാകും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News