പൊതുമരാമത്ത് വകുപ്പിന്റെ PWD4U ആപ് ഇനിമുതൽ ആപ്പിൾ ആപ്സ്റ്റോറിലും ലഭ്യമാകും

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താനുള്ള PWD4U ആപ്പ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും ലഭ്യമാകും. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ് ലോഡ് ചെയ്ത് വകുപ്പിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് PWD4U ആപ്പ്.

നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. 23,400 പേർ പത്ത് ദിവസത്തിനകം ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 4264 പേർ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി.ഇതിൽ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞു. നടപടികൾ ആവശ്യമായ 1615 പരാതികൾ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്ക് അയച്ചു നൽകി.

അതേസമയം ലഭിച്ച കുറേ പരാതികൾ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ല. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിൻ്റെ പ്രവർത്തനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News