‘വാഴപ്പഴത്തിന് 3,335 രൂപ, ചായപ്പൊടിയ്ക്ക് 5,190 രൂപ, കാപ്പിയ്ക്ക് 7,414 രൂപ’ ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം അതിരൂക്ഷമായതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഭക്ഷ്യ ക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി അറിയിച്ചു.

യു.എന്നിന്റെ ഭക്ഷ്യ- കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തര കൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവ് ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഉത്തര കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ്(ഏകദേശം 3,335 രൂപ). ഒരു പാക്കറ്റ് ചായപ്പൊടിയ്ക്ക് 70 ഡോളറും(5,190 രൂപയോളം) ഒരു പാക്കറ്റ് കാപ്പിയ്ക്ക് 100 ഡോളറും(7,414 രൂപയോളം)ആണ് വില.

ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കിം ജോങ് ഉന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കാര്‍ഷിക മേഖലയിലെ ഉല്‍പാദന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും കിം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here