മകന് നൂറിൽ തൊണ്ണൂറു മാർക്ക് കൊടുത്ത അച്ഛൻ :അച്ഛനെ ഓർമിച്ച് ലാൽ

മോഹൻലാലിൻറെ അച്ഛൻ വിശ്വനാഥൻ നായർ വലിയ ഗൗരവക്കാരനായിരുന്നു എന്ന് എല്ലാവരും പറയാറുണ്ട് . സംസ്ഥാന നിയമ വകുപ്പിൽ സെക്രട്ടറിയായാണ് മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ വിരമിച്ചത്.കൈരളിയുടെ ഒരു പ്രോഗ്രാമിൽ അനൂപ് മേനോൻ ഇതേകുറിച്ച് അദ്ദേഹത്തോട് തന്നെചോദിച്ചപ്പോൾ “ഞാൻ അധികം സംസാരിക്കാറില്ല,അതായിരിക്കാം” എന്ന് ഒറ്റവരിയിൽ  മറുപടി നൽകി”.

ലാലിൻറെ ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രമേതെന്നു ചോദിച്ചപ്പോൾ ദേവാസുരം ആണ് ഏറ്റവും ഇഷ്ട്ട ചിത്രമെന്ന് അധികം ആലോചിക്കാതെ അദ്ദേഹം മറുപടി നൽകി.ഏറ്റവും പ്രിയപ്പെട്ടത് നീലകണ്ഠനെയാണ് എന്നായിരുന്നു വിശദീകരണം.കളിയും ചിരിയുയുമായുള്ള കഥാപാത്രത്തേക്കാൾ ഇഷ്ട്ടം മീശ പിരിക്കുന്ന കഥാപാത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.അച്ഛനും ലാലും തമ്മിലുള്ള ബന്ധത്തെകുറിച്ച് ചോദിച്ചപ്പോൾ എല്ലാ അച്ഛനും മക്കളും എങ്ങനെയോ അങ്ങനെയാണ് ഞങ്ങളും എന്നാണ് അദ്ദേഹം മറുപടി നൽകിയത്.മകൻ എന്ന നിലയിൽ പൂർണ്ണ തൃപ്തിയാണ് ലാൽ നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.നടൻ എന്ന നിലയിൽ ലാലിന് എത്ര മാർക്കാണ് നൂറിൽ നൽകുക എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പത്തു മാർക്ക് കുറച്ചിട്ടു തൊണ്ണൂറ് എന്ന് പറഞ്ഞ് ചിരിച്ചു

ഇന്ന് ഫാദേഴ്‌സ് ഡേയിൽ  മോഹൻലാൽ പങ്കുവച്ച ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.ഫേസ്ബുക്കിലൂടെയാണ് താരം പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഹാപ്പി ഫാദേഴ്‌സ് ഡേ’ എന്ന് ചിത്രത്തിനൊപ്പം കുറിക്കുകയും ചെയ്തിട്ടുണ്ട്.2007ലാണ് അദ്ദേഹം അന്തരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here