പാവങ്ങളുടെ മിഥുൻ ചക്രവർത്തിയെ താരമാക്കിയത് താനാണെന്ന് അഭിജീത്ത്

ബോളിവുഡിൽ അക്ഷയ് കുമാറിന് താര പരിവേഷം ലഭിക്കുന്നത് കിലാഡി എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ മിക്ക ഗാനങ്ങളും അഭിജീത്ത് ആലപിച്ചതാണെന്നാണ് പ്രത്യേകതയായി ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നത്. അത് കൊണ്ട് തന്നെ അക്ഷയ് കുമാറിന്റെ വിജയത്തിന് പിന്നിൽ താനാണെന്നാണ് അഭിജീത്ത് അവകാശപ്പെടുന്നത്.

ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാറിനെ സ്റ്റാറാക്കിയത് തന്റെ ഗാനങ്ങളാണെന്നും ബോളിവുഡിൽ നിരവധി താരങ്ങളുടെ വിജയത്തിന് പുറകിൽ തന്റെ ഗാനങ്ങളുടെ പങ്ക് വലുതാണെന്നും അഭിജീത്ത്പറയുന്നു.

പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തിയായി അറിയപ്പെട്ടിരുന്ന അക്ഷയ് കുമാറിന് സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയത് തന്റെ ഗാനങ്ങളായിരുന്നുവെന്നും ഒരു ഓൺലൈൻ മീഡിയക്ക് അനുവദിച്ച അഭിമുഖത്തിൽ അഭിജീത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News