ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിലനിർത്തണം: എ.എം.ആരിഫ് എം.പി

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്നും മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന നീക്കം ഗൂഢലക്ഷ്യത്തോടെയാണെന്ന് എ.എം.ആരിഫ് എം.പി ആരോപിച്ചു.

ചരിത്രപരമായും ഭാഷാപരമായും സാംസ്കാരികപരമായും കേരളവുമായി ജൈവീക ബന്ധമാണ്‌ ലക്ഷദ്വീപ് ജനതയ്ക്കുള്ളത്. ഇത് ഇല്ലാതാക്കാനുള്ള കുത്സിസ ശ്രമത്തിന്റെ ഭാഗമായാണ്‌ ചരക്കുനീക്കം മംഗലാപുരം തുറമുഖത്തേയ്ക്കും ജുഡീഷ്യൽ അധികാരങ്ങൾ കർണ്ണാടക ഹൈക്കോടതിയിലേയ്ക്കും മാറ്റാൻ നീക്കം നടത്തുന്നത്.

ദ്വീപ് ജനതയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒരു തീരുമാനവും അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പടെയുള്ളവർ നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായുള്ള ഇത്തരം നിലപാടുകളിലൂടെ സംഘപരിവാർ സംഘടനകളുടെ താത്പര്യമാണെന്ന് മറനീക്കി പുറത്തുവരുന്നത്. ഇത്തരം ശ്രമങ്ങളെ ഏതുവിലകൊടുത്തും ചെറുക്കുമെന്നും അധികാര പരിധി മാറ്റാനുള്ള ശുപാർശ തള്ളിക്കളയണമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന്‌ അയച്ച കത്തിൽ എം.പി. ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News