സർവകക്ഷി യോഗത്തിൽ കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ ചർച്ചയില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചു ചർച്ച ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു മുന്നോടിയായി, പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുടെ അതിർത്തി പുനർനിർണയ ചർച്ചയ്ക്കാണ് യോഗം വിളിച്ചതെന്ന് അധികൃതർ അറിയിച്ചു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ സാഹചര്യമായിട്ടില്ലെന്നാണു വിലയിരുത്തൽ. സംസ്ഥാന‍ പദവി പുനഃസ്ഥാപിക്കുന്ന വിഷയം യോഗത്തിൽ ചർച്ച ചെയ്യാമെങ്കിലും അത്തരം നടപടികൾക്ക് പാർലമെന്റിന്റെ അനുമതി ആവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സര്‍വ്വകക്ഷി യോഗത്തിൽ ഫറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ഗുലാം നബി ആസാദ്, യൂസുഫ് തരിഗാമി, ഉള്‍പ്പടെയുള്ള 14 നേതാക്കളെ ആഭ്യന്തര സെക്രട്ടറി ക്ഷണിച്ചിട്ടുണ്ട്.
370ആം അനുചേദം റദാക്കിയ ശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍, ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News