ഒടുവിൽ മാപ്പ് പറഞ്ഞ് തടി ഊരി കെ സുധാകരൻ

ഫ്രാൻസിസിൻ്റെ മകനോട് ക്ഷമാപണം നടത്തി കെ സുധാകരൻ. അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ഫ്രാൻസിസിനെ പരാമർശിച്ചതെന്നും സുധാകരൻ പറഞ്ഞു.ഫ്രാൻസിസ് ആത്മ സുഹൃത്ത് ആയിരുന്നുവെന്നും മകൻ ജോബിയോട് സുധാകരൻ പറഞ്ഞു. സുധാകരൻ്റെ കണ്ണൂരിലെ വീട്ടിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

അഭിമുഖവും വാർത്താ സമ്മേളനവും നടത്തി വെട്ടിലായിരിക്കുകയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പെരും നുണകളും വസ്തുത വിരുദ്ധമായ കാര്യങ്ങളും പ്രചരിപ്പിക്കുന്നതിനൊപ്പം കോൺഗ്രസ് നടത്തിയ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കുന്ന പരാമർശങ്ങൾ കൂടി സുധാകരൻ നടത്തി.

ബ്രണ്ണൻ കോളേജ് പഠനകാലത്ത് പിണറായിയെ ഫ്രാൻസിസ് മൈക്ക് കൊണ്ട് തലയ്ക്കടിച്ചുവെന്ന് വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ പറയുകയുണ്ടായി. തുടർന്ന് സുധാകരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും മകൻ ജോബി ഫ്രാൻസിസ് പറഞ്ഞതോടെ കെ പി സി സി അധ്യക്ഷൻ വെട്ടിലായി.

ഫ്രാൻസിസ് കത്തിയും കൊണ്ടാണ് നടക്കുന്ന ആളായിരുന്നുവെന്നും, അയാൾ പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴുഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടതെന്ന് തുടങ്ങി വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് സുധാകരൻ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News