മുംബൈയിൽ വാഹനാപകടം: മലയാളി വനിതയ്ക്ക് ദാരുണാന്ത്യം

മുംബൈ ഉപനഗരമായ ഡോംബിവ്‌ലി മാൻപാട റോഡിൽ വച്ചുണ്ടായ അപകടത്തിൽ മലയാളി വനിതയ്ക്ക് ദാരുണ അന്ത്യം. മുംബൈയിലെ എസ്.എൻ.ഡി.പി യോഗം വാഷി വനിതാസംഘം മുൻ സെക്രട്ടറിയായ സുജ ജയകുമാറാണ് മരിച്ചത്.

വാഷി ശാഖായോഗം പ്രസിഡന്റ് ജയകുമാറാണ് ഭർത്താവ്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം .ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. കേസിന്റെ പുരോഗതി അറിയാൻ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കമുണ്ടെന്നും പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ട് വരുമെന്നും ഡോംബിവ്‌ലി കേരളീയ സമാജം പ്രസിഡന്റ് വർഗീസ് ഡാനിയൽ പറഞ്ഞു.

ആലപ്പുഴ മുതുകുളം സ്വദേശിയായ സുജ പാലപ്പള്ളിൽ കിഴക്കതിൽ പത്മനാഭൻ ഭവാനി ദമ്പതികളുടെ മകളാണ്. പതിനഞ്ചും പന്ത്രണ്ടും വയസ്സ് പ്രായമുള്ള രണ്ട് പെണ്മക്കളുണ്ട്. 44 വയസ്സായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വിമാനമാർഗം കൊച്ചിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും നോർക്കയുടെ ആംബുലൻസിൽ സ്വദേശമായ മുതുകുളത്ത് എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നോർക്ക അഡീഷണൽ സെക്രട്ടറി ശ്യാംകുമാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News