ലോക്ഡൗൺ ലംഘിച്ച് ക്ഷേത്ര മുറ്റത്ത് വിവാഹം: പൊലീസ് കേസെടുത്തു

കൊവിഡ് ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ക്ഷേത്രപരിസരത്ത് വിവാഹചടങ്ങ് സംഘിപ്പിച്ചവർക്കെതിരെ നടപടിയുമായി മംഗളൂരു പൊലീസ്. ശ്രീ മംഗളദേവി ക്ഷേത്ര പരിസരത്താണ് കഴിഞ്ഞ ദിവസം ലോക്ഡൗൺ ലംഘിച്ച് വിവാഹം നടന്നത്.

മംഗളൂരു പൊലീസും മംഗളൂരു സിറ്റി കോർപ്പറേഷൻ അധികൃതരും നടത്തിയ പരിശോധനയ്ക്കിടെയാണ് ലംഘനം കണ്ടെത്തിയത്.കൊവിഡ് വ്യാപനം മൂലം മംഗളൂരുവിൽ പൊതു സ്ഥലങ്ങളിൽ വിവാഹ ചടങ്ങുകൾ പാടില്ലെന്ന നിർദ്ദേശം നിലനിൽ‌ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിൻറെ ഓഡിറ്റോറിയത്തിൽ നാല് വിവാഹ ചടങ്ങുകൾ ഒരു ദിവസം നടന്നത്.

ജില്ലാഭരണകൂടത്തിൻറെ അനുമതിയില്ലാതെ നടന്ന ചടങ്ങ് അധികൃരെത്തി തടയുകയായിരുന്നു. വിവാഹ ചടങ്ങ് നടത്തിയവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News