അന്താരാഷ്ട്ര യോഗ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ദിനാചരണ പരിപാടി നടക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘വീട്ടിൽ കഴിയാം യോഗയ്‌ക്കൊപ്പം’ എന്നതാണ് ഈ വർഷത്തെ യോഗ ദിനാചരണ സന്ദേശം. യോഗ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് ആയുഷ് മിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

വികേ്‌ടേഴ്‌സ് ചാനൽ വഴി ജൂൺ 21 മുതൽ മൂന്ന് ദിവസങ്ങളിലായി രാവിലെ 8.30നും രാത്രി 9 മണിക്കും ‘സ്‌പെഷ്യൽ യോഗ സെഷൻ ഫോർ സ്റ്റുഡന്റ്‌സ്’ പരിപാടിയുടെ സംപ്രേഷണം നടക്കും. കൂടാതെ റേഡിയോ, ചാനലുകൾ, ദൃശ്യമാധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെയും നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News