യോഗ എന്തുകൊണ്ട് ?എന്തിന്

നമ്മുടെ പാരമ്പര്യത്തിൻ്റെ ഭാഗമായതും 4000 വർഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. നമ്മുടെ മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്യുന്നു മികച്ച യോഗാശീലം.മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗാശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധിവരെ സഹായകമാകുമെന്ന് യോഗയെക്കുറിച്ച് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത്.

തിരക്കും സമ്മർദവും നിറഞ്ഞ ജീവിതത്തിൽ യോഗ ഏറെ പ്രയോജനം ചെയ്യും എന്നാണ് പഠനങ്ങൾ മുന്നോട്ടു വെക്കുന്ന ആശയങ്ങൾ.ജോലിത്തിരക്കിനിടയിൽ നമ്മുടെ മനസ്സ് നിരന്തരം ഉണർന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ശരീരം പലപ്പോഴും അങ്ങനെയല്ല. മുടങ്ങുന്ന വ്യായാമ പദ്ധതികളും ,മാറി മറിഞ്ഞ ജീവിത രീതികളും ,ഭക്ഷണ രീതിയുമൊക്കെ ശരീരത്തെ മാത്രമല്ല മനസിനെയും ബാധിക്കാം.ഇവിടെയാണ് യോഗയുടെ പ്രസക്തി.

പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് തിരികേ ചുവട് വെക്കേണ്ടതും ഇന്ന് ഏറ്റവും ആവശ്യകമായ കാര്യമാണ്. ഒരാൾ സ്വയം ഫിറ്റായിരിക്കുക എന്നതിനർത്ഥം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആരോഗ്യശേഷിയും ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുക എന്നാണ്.പ്രത്യേകിച്ച് മഹാമാരികളിലൂടെ കടന്നു പോകുന്ന സമയങ്ങളിൽ നാം അത് കൂടുതൽ മനസിലാക്കുന്നു.

ആരോഗ്യമുള്ള മനസും ശരീരവും നേടിയെടുക്കാൻ ഒരാളെ സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് യോഗ.യോഗ വിഷാദരോഗത്തിൽ തുടങ്ങി ശാരീരികമായ പല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഒരു പരിഹാരമാണെന്ന് കണ്ടെത്തിയിരിക്കുന്നു.

ധ്യാനം യോഗയിലെ അവിഭാജ്യ ഘടകമാണ്. ഒരാളുടെ മാനസികാരോഗ്യ നിലയെ സ്വാധീനിക്കുന്നതിൽ ഇതിനും പ്രധാന പങ്കു വഹിക്കാനാകും.​ഉയർന്ന പേശീബലംനേടാൻ ,​ശ്വാസോച്ഛ്വാസം മികച്ചതാക്കാൻ,​നല്ല ഉറക്കം കിട്ടാൻ ഒക്കെ യോഗ സഹായകമാകും .ശരീരത്തിലെ കൊഴുപ്പ് കുറയുന്നു– ആത്മവിശ്വാസം വര്‍ധിക്കുന്നു.– ബുദ്ധിവികാസവും ചിന്താശക്തിയും വര്‍ധിക്കുന്നു.– ശരീര സൌന്ദര്യവും യുവത്വവും നിലനിര്‍ത്തുന്നു.– രോഗങ്ങള്‍ ഇല്ലാതാക്കുന്നു.– ഏകാഗ്രത ലഭിക്കുന്നു, ടെന്‍ഷന്‍ കുറയുന്നു. ഓര്‍മ്മ ശക്തി കൂടുന്നു.-ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നു.– ഉന്മേഷവും ചുറുചുറുക്കും വര്‍ധിക്കുന്നു.– രക്ത ചംക്രമണം കൂടുന്നു.– വ്യക്തിത്വ വികാസം ലഭിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News