സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍ ഇന്ന് മുതല്‍

വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതൽ ഇളവുകൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിലുള്ള ഇളവുകളായിരിയ്ക്കും തുടരുക. രോഗവ്യാപനം കുറയാത്ത മേഖലകളിൽ നിയന്ത്രണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ടിപിആർ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ കടകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവർത്തിക്കാം. പൊതുഗതാഗതത്തിനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള കായിക പരിപാടികൾക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നൽകിയിട്ടുണ്ട്.

ടിപിആർ എട്ടു മുതൽ 20 വരെയുള്ള ഇടങ്ങളിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം തൊഴിലാളികളുമായി തുറക്കാവുന്നതാണ്.

ടിപിആർ 20 മുതൽ 30 വരെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായിരിക്കും. ഓട്ടോ, ടാക്സി സർവീസുകൾ അനുവദിക്കില്ല. ഹോട്ടലുകളിൽ പാഴ്സലായി ഭക്ഷണം നൽകാം. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് സമയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News