യോഗാസനം ചെയ്തു തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യോഗാസനം തുടങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

  • ആസനങ്ങൾ അനുഷ്ഠിക്കുമ്പോൾ ഷീറ്റ് ഉപയോഗിക്കണം.

  • ശരീരം തറയില് തട്ടാതിരിക്കത്തക്ക വലിപ്പമുള്ള ഷീറ്റ് ആണ് ഉപയോഗിക്കേണ്ടത് .

  • വടക്കോട്ടോ കിഴക്കോട്ടോ തിരിഞ്ഞാണ് യോഗ അനുഷ്ഠിക്കേണ്ടത്.

  • പ്രഭാതകൃത്യങ്ങൾക്കു ശേഷം വേണം തുടങ്ങാൻ.

  • യോഗാസനത്തിൽ ശ്വസനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

  • മറ്റു യോഗാസനങ്ങൾ നല്ല പോലെ യോഗ അറിയുന്ന ഒരാളുടെ സഹായത്താൽ ചെയ്തു തുടങ്ങുന്നതാണ് നല്ലത് .

  • ചെറിയ വ്യായാമങ്ങൾക്കു ശേഷം യോഗാസനം തുടങ്ങുന്നതാണ് നല്ലത്.

  • ഓരോ ആസനങ്ങൾക്കിടയിൽ വിശ്രമം ആവശ്യമാണ്.ഒരേ ആസനം തന്നെ പല രീതികളിലും ചെയ്യാറുണ്ട്.

  • ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ആ ആസനം അപ്പോൾ അവസാനിപ്പിക്കണം. പിറ്റേ ദിവസം ചെയ്താൽമതി

  • ഒരു ആസനത്തിൽ പറഞ്ഞപോലെ വളയാനോ മറ്റോ പറ്റിയില്ലെങ്കിൽ പററ്റുന്നത്ര മാത്രം വളയുക.

  • കിടന്നുള്ള ആസനങ്ങളാണെങ്കിൽ ശവാസനത്തിലോ മകരാസനത്തിലൊ വിശ്രമിക്കണം.

ആദ്യം വേണ്ടത് ക്ഷമയാണ്. ഒറ്റ ദിവസം കൊണ്ട് എല്ലാ ആസനങ്ങളും പഠിച്ച് സൂര്യനമസ്കാരം ചെയ്തേക്കാം എന്നു വിചാരിക്കരുത്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ഓർമിക്കുക.

 സന്ധികളിൽ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികം. അതിന് പ്രത്യേകം ചികിൽസയ്ക്കു പോകേണ്ടതില്ല.

 ഓരോ ദിവസവും ഓരോ യോഗാസനം വീതം കൂട്ടിച്ചെയ്യുക. ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങൾ ചെയ്യുക.

 ശ്വാസകോശം നിറയെ ശ്വാസമെടുത്തു പരിശീലിക്കുക. ശ്വസനക്രിയ യോഗാനങ്ങളിൽ വളെര പ്രധാനപ്പെട്ടതാണ്.

 യോഗ ചെയ്യുന്നതിനായി ശാന്തമായ ഒരു ഇടം തിരഞ്ഞെടുക്കുക. മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കരുത്.

എല്ലാ ദിവസവും ഒരേ സമയം തന്നെ തിരഞ്ഞെടുക്കണം യോഗ ചെയ്യാൻ. 

 ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ യോഗാ സമയത്ത് ഒഴിവാക്കുക. വയറുനിറയെ ആഹാരം കഴിച്ച ഉടൻ യോഗ ചെയ്യാതിരിക്കുക.

നിന്ന് കൊണ്ട് ചെയ്യുന്ന യോഗയിൽ ചിലത്

അഗ്നിസാര ക്രിയ

ഉണ്ഡ്യാന ബന്ധം

പരിവൃത്ത ത്രികോണാസനം

പാർശ്വ ത്രികോണാസനം

പാദഹസ്താസനം

താഡാസനം

നടരാജാസനം

നൗളി ക്രിയ

വൃക്ഷാസനം

സന്തുലനാസനം

സൂര്യനമസ്ക്കാരം

ഹസ്ത ഉത്താസനം

ഇരുന്നു കൊണ്ട് ചെയ്യാവുന്ന യോഗകളിൽ ചിലത്

അർദ്ധപത്മാസനം

അർദ്ധ മത്സ്യേന്ദ്രാസനം

ഉദ്ദിത പത്മാസനം

ഉഷ്ട്രാസനം

കാകാസനം

ഗോമുഖാസനം

ജാനുശിരാസനം

പത്മാസനം

പർവതാസനം

പശ്ചിമോത്താനാസനം

പ്രണമാസനം

ഭദ്രാസനം (യോഗ)

ബദ്ധകോണാസനം

മാർജ്ജാരിആസനം

വജ്രാസനം

ശശാസനം

ശശാങ്കാസനം

ശീർഷാസനം

യോഗമുദ്ര

സുഖാസനം

സിദ്ധാസനം

സ്വസ്തികാസനം വീരാസനം

കിടന്നുകൊണ്ട് ചെയ്യുന്നവ

അനന്താസനം

അർദ്ധപവനമുക്താസനം

അർദ്ധമേരുദണ്ഡാസനം

കന്ധരാസനം

ചക്രാസനം

നൗകാസനം

പാർശ്വ മേരുദണ്ഡാസനം

പൂർണ്ണ പവനമുക്താസനം

പൂർണ്ണമേരുദണ്ഡാസനം

മത്സ്യാസനം

വിപരീതകരണി മുദ്ര

വിപരീത മേരുദണ്ഡാസനം

ശവാസനം

ശുപ്തവജ്രാസനം

സർവാംഗാസനം

ഹലാസനം

കമിഴ്ന്നു കിടന്നുകൊണ്ടു ചെയ്യുന്നവ
അർദ്ധ ശലഭാസനം

ഭുജംഗാസനം

മകരാസനം

ധനുരാസനം

പൂർണ്ണ ശലഭാസനം

വിപരീത നൗകാസനം

വിപരീത മേരുദണ്ഡാസനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here