യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും ശീലിക്കാവുന്നതാണ് സൂര്യനമസ്‌കാരം

യോഗചര്യവിധികൾ പ്രകാരം സൂര്യനോടുള്ള പ്രണാമം അർപ്പിക്കലിൻ്റെ സൂചകമാണ് സൂര്യ നമസ്‌കാരം. തീവ്രമായ 12 യോഗാസന വ്യായാമങ്ങൾ ഉൾപ്പെടുന്ന സൂര്യനമസ്കാരത്തിൽ പ്രണാമാസനം മുതൽ 12 ആസനങ്ങളു‌ടെ സംയോജിത പദ്ധതിയാണ് .

എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും പ്രയോജനം ചെയ്യുന്ന സമ്പൂര്‍ണ വ്യായാമമാണ് സൂര്യനമസ്‌കാരം.

∙ കൈകൾ, തോൾ, തുട, അരക്കെ‌‌ട്ട്, പുറം, വയർ തുടങ്ങി എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ധിക്കുകയും ചലനം ആയാസകരമാകുകയും ചെയ്യും.

∙ ക​ഠിനമായ വർക്ക് ഔട്ട് ഒന്നും ഇല്ലാതെതന്നെ 30 മിനി‌‌ട്ട് ന‌ടത്തുന്ന സൂര്യനമസ്കാരം 420 കാലറി ഊർജ്ജത്തെ എരിച്ച് കളയുന്നു.

∙ നല്ല വിശപ്പുണ്ടാകാനും ദഹന-ശോധനക്രമങ്ങള്‍ സുഖകരമാക്കാനും സൂര്യനമസ്‌കാരം സഹായകമാവുന്നു.

∙ മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് ഏറെ സൗകര്യപ്രദമാണ് സൂര്യനമസ്‌കാരം. വിശ്വാസത്തിന്റെ ഭാഗമല്ലാതെ ചെയ്യുന്നവർക്ക് എവി‌ടെവച്ചും ഏത് കാലാവസ്ഥയിലും സൂര്യനമസ്കാരം ചെയ്യാനാകും.

∙ തൊലിക്കു കീഴിലായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ക്രമേണ ഇല്ലാതാവുകയും ചർമത്തിന് തിളക്കം കൂടുകയും ചെയ്യും.

∙ യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ സാധാരണയായി ശീലിക്കാവുന്നതാണ് സൂര്യനമസ്‌കാരം.. ഒരാളുടെ ശരീരത്തിൽ യോഗയുടെ അടിത്തറ പാകികൊണ്ട് ശരീരഭാരം കുറയ്ക്കാനുള്ള പരിപൂർണ്ണമായ ശാരീരിക വ്യായാമമാണ് സൂര്യ നമസ്കാരം.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നായ ഇത് ലോകമെങ്ങും ഇന്ന് അംഗീകരിക്കപ്പെടുന്നു.

ശരീരഭാരം കുറയ്ക്കുന്നതിൻ്റെ ആവശ്യകതകൾ നിറവേറ്റാനായി സൂര്യ നമസ്‌കാരം നിങ്ങൾ പതിവായി പരിശീലിക്കേണ്ടതുണ്ട്.

ശാരീരിക വഴക്കം
തിളങ്ങുന്ന ചർമ്മസ്ഥിതി
സന്ധികളുടെയും പേശികളുടെയും ശക്തിപ്പെടുത്തൽ
മികച്ച ദഹനവ്യവസ്ഥ
മെച്ചപ്പെട്ട മാനസികാരോഗ്യം
>വിഷാംശം ഇല്ലാതാക്കലും രക്തചംക്രമണവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News