ചക്രാസനത്തിലൂടെ യുവത്വവും ഊര്‍ജ്ജവും കൂടും:ചെറുപ്പം നിലനിർത്താം

ചക്രാസനത്തിലൂടെ യുവത്വവും ഊര്‍ജ്ജവും കൂടും:ചെറുപ്പം നിലനിർത്താം.വളരെ പ്രധാനപ്പെട്ട ഒരു യോഗാസനമാണ് ചക്രാസനം.

ശരീരം ചക്രത്തിന്റെ രൂപത്തിലാക്കി ഏറെ ഗുണഫലങ്ങള്‍ ഉള്ള ഈ ആസനം വഴി ഉയരം വര്‍ധിക്കുന്നു. പാദഹസ്താസനത്തിനു മുന്നോട്ടു വളക്കുന്നതിനു വിപരീതമായി പിന്നോട്ടും നട്ടെല്ലു വളയുന്നതിനാല്‍ നല്ല ആയാസം ലഭിക്കുന്നു. യുവത്വവും ചുറുചുറുക്കും വര്‍ദ്ധിക്കും. നടുവേദന പമ്പകടക്കും. വാതരോഗങ്ങളും കഫശല്യങ്ങളും ഉണ്ടാകില്ല. കൈകളുടെ ബലം വര്‍ദ്ധിക്കും.നെഞ്ചും വിരിയും. കഴുത്തിലെ ഗ്രന്ഥികള്‍ക്ക് വലിവുകിട്ടും. യുവത്വവും ഊര്‍ജ്ജവും കൂടും. വന്ധ്യത കുറയും. ലിവര്‍, പാന്‍ക്രിയാസ്, വൃക്കകള്‍ ഇവയ്ക്ക് വലിവുകിട്ടും; ശക്തമാകും.

മലര്‍ന്നു കിടക്കുക. കാലുകള്‍ മടക്കി കാല്‍പ്പത്തി പൃഷ്ഠഭാഗത്തിനടുത്തായി നിലത്തു പതിച്ചു വെയ്ക്കുക. തുടയുടെ പിന്‍ഭാഗവും കണങ്കാലും ചേര്‍ന്നിരിക്കും.കൈകള്‍ ഉയര്‍ത്തി മടക്കി കൈപ്പത്തികള്‍ ചെവിയുടെ ഇരുവശത്തായി ചുമലുകള്‍ക്കടിയിലായി വിരലുകള്‍ കാലുകളേ നോക്കുന്ന തരത്തില്‍ നിലത്തു പതിച്ചുവെയ്ക്കുക.ശ്വാസമെടുത്തു കൊണ്ട് കൈകാല്‍പ്പത്തികളുടെ ബലത്തില്‍ ശരീരത്തിന്റെ മധ്യഭാഗം ഉയര്‍ത്തുക.

കൈകാലുകള്‍ കഴിയുന്നത്ര നിവരണം. 1530 സെക്കന്‍ഡുവരെയൊക്കെ പരിശീലനം കൊണ്ട് ഈ സ്ഥിതിയില്‍ തുടരാവുന്നതാണ്.ശ്വാസം വിട്ടുകൊണ്ട് തിരിച്ചു വരിക. തിരിച്ചു വരുമ്പോള്‍ ‘ചടെ’ എന്നു വീഴരുത്. വേണ്ടിവന്നാല്‍ ആദ്യം ചുമലുകള്‍ നിലത്തു പതിക്കുക. പിന്നെ മറ്റുഭാഗങ്ങള്‍.

ചക്രത്തിന്റെ ആകൃതിയില്‍ ശരീരത്തെ തയ്യാറാക്കുന്നതാണ് ചക്രാസനം. അതില്‍ തന്നെ ഒരു കാല്‍ ഉയര്‍ത്തിയാല്‍ ഏകപാദമായി.ഏകപാദ ചക്രാസനത്തിന്റെ ഗുണങ്ങള്‍:നട്ടെല്ലിന് നല്ല വഴക്കം കിട്ടും. അതോടു ചേര്‍ന്ന പേശികളില്‍ രക്തപ്രവാഹം ലഭിക്കും. ശരീരം മൊത്തം തെളിയും, ഓര്‍മ്മശക്തി വര്‍ധിക്കും.

മലര്‍ന്നുകിടക്കുക. കാല്‍ മുട്ടില്‍ മടക്കി കാല്‍പ്പത്തികള്‍ ചുമലുകള്‍ക്കിടയില്‍ പതിച്ചുവെയ്ക്കുക. കൈപ്പത്തികള്‍ ചുമലുകള്‍ക്കിടയില്‍ പതിച്ചുവെയ്ക്കുക. വിരലുകള്‍ അകത്തേക്ക് നോക്കിയിരിക്കും. ശ്വാസമെടുത്തുകൊണ്ട് കൈപ്പത്തികളുടേയും കാല്‍പ്പത്തികളുടേയും ബലത്തില്‍ നടുഭാഗം ഉയര്‍ത്തുക. കാല്‍പ്പത്തികളും കൈപ്പത്തികളും കഴിയുന്നത്രയും അടുപ്പിച്ച ശേഷം ഒരു കാല്‍ ഭൂമിക്ക് സമാന്തരമായി ഉയര്‍ത്തുക. 20-30 സെക്കന്റ് നിന്ന ശേഷം തിരിച്ചുവന്ന് മറ്റേക്കാലില്‍ ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News