നവി മുംബൈ വിമാനത്താവളത്തിന് പുതിയ പേര് നിർദ്ദേശിച്ച് ഓൺലൈൻ ക്യാമ്പയിൻ

മഹാരാഷ്ട്രയിലെ നവി മുംബൈയിൽ നിർമ്മാണം കാത്തിരിക്കുന്ന വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലിയുള്ള പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് പോയ വാരം ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പേര് നൽകാനുള്ള നിർദേശത്തിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയത്.

എന്നാൽ വിമാനത്താവളത്തിന് പദ്ധതി ബാധിത മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രർത്തിച്ച കർഷക നേതാവ് ഡി.ബി. പാട്ടീലിന്റെ പേര് നൽകണമെന്നാവശ്യപ്പെട്ട് ഓൾ പാർട്ടി ആക്‌ഷൻ കമ്മിറ്റിയാണ് പ്രക്ഷോഭം നടത്തുന്നത്. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾ സിസ്‌കോ ഭവനു മുന്നിൽ ജൂൺ 24 ന് ‘വാട് പൂർണിമ’ ആഘോഷിക്കാനിരിക്കുകയാണ്.

ഇതിനിടയിൽ വിമാനത്താവളത്തിന് ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവെന്നറിയപ്പെടുന്ന ജെ.ആർ.ഡി. ടാറ്റയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഓൺലൈൻ പ്രചാരണത്തിന് വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചേഞ്ച് വെബ്ബ്‌സൈറ്റാണ് നവിമുംബൈ വിമാനത്താവളത്തിന് ജെ.ആർ.ഡി. ടാറ്റ ഇന്റർനാഷണൽ എയർപോർട്ട് എന്ന് നാമകരണം ചെയ്യണമെന്ന ആവശ്യത്തിന് പിന്തുണ തേടുന്നത്.

വിദേശ രാജ്യങ്ങളിലെല്ലാം സിവിൽ ഏവിയേഷൻ രംഗത്തെ പ്രമുഖരുടെ പേരുകളാണ് വിമാനത്താവളങ്ങൾക്ക് നൽകിയിരിക്കുന്നതെന്നും ഇന്ത്യയിൽ ഒരു വിമാനത്താവളത്തിനും അങ്ങനെയൊരു പേര് നൽകിയിട്ടില്ലെന്നുമാണ് സൈറ്റിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News