കടയ്ക്കാവൂർ പോക്സോ കേസ്: അമ്മ നിരപരാധി, മകന്റെ പരാതി വ്യാജമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം കടയ്ക്കാവൂർ പോക്സോ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അമ്മക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിക്ക് വൈദ്യപരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അച്ഛനാണ് പരാതി നൽകിയത്. കുട്ടിയുടെ മൊഴി ഉൾപ്പെടെ അമ്മയ്ക്ക് എതിരായിരുന്നു. തുടർന്ന് അമ്മയെ അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെയാണ് ഡിസിപി ദിവ്യ ഗോപിനാഥിൻറെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്. കുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനത്തിന് തെളിവ് ലഭിച്ചില്ല. അമ്മക്കെതിരെ തെളിവില്ല എന്ന റിപ്പോർട്ടാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഇനി കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

വ്യക്തിവിരോധം തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാൽ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകൻറെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News