യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം:ഈ പ്രായത്തിലെയും മെയ്യ് വഴക്കം അതിശയിപ്പിക്കുന്നതെന്ന് ആരാധകര്‍

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം . യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. അത്തരത്തില്‍ യോഗയുടെ പ്രാധാന്യത്തെകുറിച്ച് ലാലേട്ടന്‍ പങ്കിട്ട ഒരു സന്ദേശമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഒപ്പം മനോഹരമായ ഒരു ചിത്രവും അദ്ദേഹം പങ്കിടുകയുണ്ടായി. അദ്ദേഹത്തിന്റെ പുതിയ ചിത്രം കണ്ട അതിശയത്തില്‍ ആണ് ആരാധകര്‍.

യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കും. .ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്.ഈ പ്രായത്തിലെയും മെയ്യ് വഴക്കം അതിശയിപ്പിക്കുന്നതെന്ന് ആരാധകര്‍; ഒരു രക്ഷയില്ല; എഡിറ്റിങ് ആണോ; ആരായാലും ചോദിച്ചു പോകുമെന്നാണ് ആരാധകര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍:

‘ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം. ആശംസകള്‍’-മോഹന്‍ലാല്‍ കുറിച്ചു.

ജൂണ്‍ 21, ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്‌സൈറ്റ് തീം.2021 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം യോഗ ഫോര്‍ വെല്‍ ബീയിംഗ് എന്നതാണ്. കഴിഞ്ഞ വര്‍ഷം യോഗ അറ്റ് ഹോം ആന്റ് യോഗ വിത്ത് ഫാമിലി എന്നതായിരുന്നു തീം. ക്ലൈമറ്റ് ചേഞ്ച് എന്നതായിരുന്നു 2019ലെ യോഗ ദിനത്തിലെ തീം.

സദ്രുഗുരുക്കന്‍മാരെ അനുസ്മരിക്കാനുള്ള ഒരു ദിവസം എന്ന നിലയിലാണ് ജൂണ്‍ 21 തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ഒരു ശാസ്ത്രീയ കാര്യവുമുണ്ട്. സമ്മര്‍ സോള്‍സ്റ്റിസ് എന്നറിയപ്പെടുന്ന ദിനം ജൂണ്‍ 21 ആണ്. ഉത്തരാര്‍ത്ഥ ഗോളം സൂര്യന്റെ നേര്‍ക്ക് നില്‍ക്കുന്ന സമയമാണ്. സൂര്യന്‍ വടക്കു നിന്ന് ദക്ഷിണ മേഖലയിലേക്ക് നീങ്ങിത്തുടങ്ങുന്ന സമയം എന്നും പറയാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News