കടയ്ക്കാവൂര്‍ പോക്സോ കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷൻ

കടയ്ക്കാവൂര്‍ കേസ് ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷൻ. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു. നിയപരാധിയായ സ്ത്രീയെ ജയിലിൽ അടച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഷാഹിദ കമാൽ പറഞ്ഞു.

അതേസമയം കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിക്ക് വൈദ്യപരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അച്ഛനാണ് പരാതി നൽകിയത്. കുട്ടിയുടെ മൊഴി ഉൾപ്പെടെ അമ്മയ്ക്ക് എതിരായിരുന്നു. തുടർന്ന് അമ്മയെ അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെയാണ് ഡിസിപി ദിവ്യ ഗോപിനാഥിൻറെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്. കുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനത്തിന് തെളിവ് ലഭിച്ചില്ല. അമ്മക്കെതിരെ തെളിവില്ല എന്ന റിപ്പോർട്ടാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News