കേരള ജനത ഒന്നടങ്കം പ്രതിഷേധിക്കുന്നു; ചക്രസ്​തംഭന സമരം പുരോഗമിക്കുന്നു

കൊവിഡ്​ കാലത്തും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ട്രേഡ്​ യൂണിയനുകളുടെ നേതൃത്വത്തിലുള്ള സംസ്ഥാന വ്യാപക ചക്രസ്​തംഭന സമരം പുരോഗമിക്കുന്നു. രാവിലെ 11 ന്​ സമരം ആരംഭിച്ചു . നിരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ കൃത്യ സമയത്ത് തന്നെ നിർത്തിയിട്ട പ്രതിഷേധം അറിയിച്ചു.ഇതുപോലെ 15 മിനിറ്റ് നിശ്ചലമാക്കി വാഹനങ്ങൾ നിർത്തിയിടുന്നതാണ്​ സമരമുറ.

ഒരാ​​ഴ്​ചക്കിടെ നാലാം തവണയും ഇന്ധന വില വർധിച്ചതോടെ സംസ്ഥാനത്ത്​ സാധാരണ പെട്രോൾ വിലയും സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്.തിരുവനന്തപുരത്ത്​ ഞായറാഴ്​ച പെട്രോൾ വില 99.20 രൂപയായി. ഡീസൽ ലിറ്ററിന്​ 94.47 രൂപ. പെട്രോളിന്​ 29 പൈസയും ഡീസലിന്​ 30 പൈസയുമാണ് കൂട്ടിയത്​. കൊച്ചിയിൽ 97.38, 92.76, കോഴിക്കോട്​ 97.69, 93.93 എന്നിങ്ങനെയാണ്​ യഥാക്രമം പെട്രോൾ, ഡീസൽ വില. ഒരാഴ്​ചക്കിടെ നാലുതവണയായി പെട്രോളിന്​ 1.10 പൈസയും ഡീസലിന്​ 1.04 പൈസയും കൂടി.

മുഴുവൻ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന്​ സി.ഐ.ടി.യു സംസ്​ഥാന പ്രസിഡൻറ്​ ആനത്തലവട്ടം ആനന്ദൻ അഭ്യർഥിച്ചു. കൊവിഡ് കാരണം ജോലിയും കൂലിയും ഇല്ലാതെ നട്ടംതിരിയുന്നതിടയിലാണ് ഇടിത്തീപോലെ പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്. ദുരന്തകാലത്ത് ജനങ്ങളെ സഹായിക്കുന്നതിനുപകരം അവരുടെ ജീവൻ ഊറ്റിക്കുടിക്കുന്ന രക്തരക്ഷസായി മോദി സർക്കാർ മാറുന്നെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News