ഇന്ന് അന്താരാഷ്ട്ര യോഗ ദിനം :ആരാധകര്‍ക്കായി യോഗ സീരീസുമായി മാധുരി ദീക്ഷിത്

രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് തന്റെ ഫാന്‍സിനും ഫോളോവെഴ്സിനുമായി ഒരു ഫിറ്റ്‌നസ് പ്രേമി കൂടിയായ നടി മാധുരി ദീക്ഷിത് യോഗാസനങ്ങള്‍ പഠിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അധോ മുഖ ശവാസനം ചെയ്യുന്ന വിഡിയോ ആണ് അഞ്ചാം ദിവസം താരം പങ്കുവച്ചിരിക്കുന്നത്. പേശികളുടെ ടോണിങ്ങിനും എല്ലുകളെ ശക്തിപ്പെടുത്താനും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഈ യോഗാസനം സഹായിക്കും എന്ന് താരം കുറിക്കുന്നു.

ദിവസവും തന്നോടൊപ്പം യോഗ ചെയ്യാനും റീലുകള്‍ പോസ്റ്റ് ചെയ്യാനും താരം ആവശ്യപ്പെടുന്നു. ജൂണ്‍ 18 ന് ആണ് സീരീസിലെ അടുത്ത യോഗ പോസ്റ്റ് ചെയ്തത്. മുദ്രാസനം ചെയ്യുന്ന വിഡിയോ ആണിത്. ദഹനത്തിനു സഹായിക്കുന്ന അവയവങ്ങളെയെല്ലാം ഈ യോഗാസനം ശക്തിപ്പെടുത്തും. താരം കുറിക്കുന്നു.
ജൂണ്‍ 21, ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്‌സൈറ്റ് തീം.2021 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം യോഗ ഫോര്‍ വെല്‍ ബീയിംഗ് എന്നതാണ്. കഴിഞ്ഞ വര്‍ഷം യോഗ അറ്റ് ഹോം ആന്റ് യോഗ വിത്ത് ഫാമിലി എന്നതായിരുന്നു തീം. ക്ലൈമറ്റ് ചേഞ്ച് എന്നതായിരുന്നു 2019ലെ യോഗ ദിനത്തിലെ തീം.

സദ്രുഗുരുക്കന്‍മാരെ അനുസ്മരിക്കാനുള്ള ഒരു ദിവസം എന്ന നിലയിലാണ് ജൂണ്‍ 21 തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ഒരു ശാസ്ത്രീയ കാര്യവുമുണ്ട്. സമ്മര്‍ സോള്‍സ്റ്റിസ് എന്നറിയപ്പെടുന്ന ദിനം ജൂണ്‍ 21 ആണ്. ഉത്തരാര്‍ത്ഥ ഗോളം സൂര്യന്റെ നേര്‍ക്ക് നില്‍ക്കുന്ന സമയമാണ്. സൂര്യന്‍ വടക്കു നിന്ന് ദക്ഷിണ മേഖലയിലേക്ക് നീങ്ങിത്തുടങ്ങുന്ന സമയം എന്നും പറയാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News