പെരുന്തേനരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പെരുന്തേനരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാം ദിനം കണ്ടെത്തി. പൊൻകുന്നം സ്വദേശി എബിൻ സാജന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി എബിൻ അപകടത്തിൽ പെടുന്നത്.

വെള്ളിയാഴ്ച എബിൻ അടക്കം ആ​റം​ഗ കു​ടും​ബാം​ഗ​ങ്ങ​ൾ പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ വ​ന്ന​താ​ണ്.ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി എബിൻ വെ​ള്ള​ത്തി​ൽ വീ​ണു. തുടർന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും രാ​ത്രി വൈ​കി​യ​തി​നാ​ലും ശ​ക്ത​മാ​യ മ​ഴ​കാ​ര​ണം ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് കൂ​ടു​ത​ലാ​യ​തി​നാ​ലും തി​ര​ച്ചി​ൽ ദുഷ്കരമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News