കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ആന്തരിക ശക്തിയായി യോഗ പ്രവർത്തിച്ചു: പ്രധാനമന്ത്രി

കൊവിഡ് മഹമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു ആന്തരിക ശക്തിയായി യോഗ പ്രവർത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.മഹാമാരിക്കെതിരെ പോരാടാനാകുമെന്ന് ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്താൻ യോഗയ്ക്കായെന്നും ഏഴാമത് രാജ്യാന്തര യോഗാ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് ഉയർന്നുവന്ന ഘട്ടത്തിൽ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറി.മഹാമാരിക്കെതിരെ പോരാടണമെന്ന വിശ്വാസം യോഗ പകർന്നെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

യോഗയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗത്ത് നടക്കുന്നതെന്നും മോദി പറഞ്ഞു. യോഗയും ശ്വസന വ്യായാമങ്ങളും കൊവിഡിനെതിരെ കവചമായി പ്രവർത്തിക്കാൻ സഹായകമാകുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here